28.3 C
Kollam
Wednesday, October 15, 2025
HomeMost Viewedബ്രൂക്ക്ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേന കപ്പല്‍ ഇടിച്ച്; രണ്ടു മരണം.

ബ്രൂക്ക്ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേന കപ്പല്‍ ഇടിച്ച്; രണ്ടു മരണം.

- Advertisement -

ന്യൂയോര്‍ക്കിലെ ലോകപ്രശസ്തമായ ബ്രൂക്ക്ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേന കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്.

277 പേരുമായി പോയ മെക്‌സിക്കന്‍ നാവികസേനയുടെ കപ്പലായ കുവാമെഹോക് ആണ് അപകടത്തില്‍പ്പെട്ടത്. കപ്പലിന്റെ 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങള്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കൊടിമരം തകര്‍ന്ന് ഡെക്കിലേക്ക് മറിഞ്ഞു വീണു.

വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മെക്‌സിക്കന്‍ നാവികസേനയുടെ കപ്പല്‍. ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ചരിത്ര നിര്‍മിതിയായ പാലത്തിന് കാര്യമായ കേടുപാടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments