25.9 C
Kollam
Monday, July 21, 2025
HomeMost Viewedപ്രകോപനത്തിന് തിരിച്ചടി നൽകി ഇന്ത്യ; 2 പേർ കൂടി കൊല്ലപ്പെട്ടെന്ന് ജമ്മു സർക്കാർ

പ്രകോപനത്തിന് തിരിച്ചടി നൽകി ഇന്ത്യ; 2 പേർ കൂടി കൊല്ലപ്പെട്ടെന്ന് ജമ്മു സർക്കാർ

- Advertisement -
- Advertisement - Description of image

രജൗരിയിൽ രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടെന്ന് ജമ്മു കശ്മീർ സർക്കാർ. പാക് ആക്രമണത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പ കൊല്ലപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

അതേസമയം, ജമ്മു കശ്മീർ അടക്കം അതിർത്തി സംസ്ഥാനങ്ങളിൽ പാകിസ്ഥാന്റെ ആക്രമണങ്ങൾ നടക്കുന്നതിനിടെ എട്ട് പാക് നഗരങ്ങളിലേക്ക് ഇന്ത്യ തിരിച്ചടിച്ചു. ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോൺ ആക്രമണം നടത്തിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. ഇസ്ലാമാബാദ്, റാവൽപിണ്ടി, സിയാൽകോട്ട്, ലഹോർ, പെഷ്‍വാർ, ഗുജ്‍രൺ വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളിൽ ഇന്ത്യ പ്രത്യാക്രമണം നടത്തി. പാക് പോർ വിമാനം തകർത്തു തുടങ്ങിയ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 3 പാകിസ്ഥാൻ വ്യോമത്താവളങ്ങൾ ഇന്ത്യ ആക്രമിച്ചുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. എന്നാൽ ഈ വിവരങ്ങൾ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള വ്യോമതാവളത്തിൽ അടക്കം ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ളതുമായ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments