29.4 C
Kollam
Friday, May 9, 2025
HomeMost Viewedഅളന്നുമുറിച്ച 25 മിനുട്ട്; ഓപ്പറേഷന്‍ സിന്ദൂറില്‍

അളന്നുമുറിച്ച 25 മിനുട്ട്; ഓപ്പറേഷന്‍ സിന്ദൂറില്‍

- Advertisement -
- Advertisement -

തരിപ്പണമായത് അജ്മല്‍ കസബും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും പരിശീലനം നേടിയ കേന്ദ്രങ്ങളും
പഹല്‍ഗാം ഭീകരാക്രമത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ച് ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്. ഇരുപത്തിയഞ്ച് മിനുറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അജ്മല്‍ കസബും ഡോവിഡ് കോള്‍മാന് ഹെഡ്‌ലിയുമുള്‍പ്പടെ പരിശീലനം നേടിയ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമായി. സാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സേനയുടെ മുന്നറിയിപ്പ്.
ഇന്ത്യ തകര്‍ത്ത ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനകത്തും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രമായ ബഹവല്‍പൂരിലെ മര്‍ക്കസ് സുബാഹ്നള്ള ക്യാമ്പ്, മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന നടന്ന മുരിഡ്കെയിലെ മര്‍കസ് ത്വയ്ബ ക്യാമ്പ് എന്നിവയടക്കം ഇതില്‍ ഉള്‍പ്പെടും.

സര്‍ജാല്‍ ക്യാമ്പ്, സിയാല്‍കോട്ട്

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മാര്‍ച്ചില്‍ ജമ്മുകശ്മീര്‍ പൊലീസിലെ നാല് ജവന്മാരുടെ ജീവനെടുത്ത ഭീകരര്‍ പരിശീലനം നേടിയത് ഇവിടെയാണ്.

മെഹ്മൂന ജോയ ക്യാമ്പ്, സിയാല്‍കോട്ട്

ഹിസ്ബുള്‍ മുജാഹിദീന്റെ ഏറ്റവും വലിയ ക്യാമ്പുകളില്‍ ഒന്നായിരുന്നു ഇത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പഠാന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രണ കേന്ദ്രം കൂടിയാണിത്.

മര്‍ക്കസ് തയ്‌ബെ, മുരിദ്‌കെ

മുംബൈ ഭീകരാക്രമണത്തിലെ അജ്മല്‍ കസബ് ഉള്‍പ്പെടെ പരിശീലനം നേടിയ കേന്ദ്രം. 2000 ല്‍ ആണ് സ്ഥാപിച്ചത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്

മര്‍ക്കസ് സുബ്ഹാന്‍ അല്ലാഹ്, ബഹവല്‍പൂര്‍

ജയ്‌ഷെയുടെ ആസ്ഥാനം. പുല്‍വാമ ആക്രമണം അടക്കം പദ്ധതി ഇട്ടത് ഇവിടെ. നവംബര്‍ 30ന് മസൂദ് അസര്‍ ഇവിടെ എത്തി ഭീകരരെ അഭിസംബോധന ചെയ്തു. 15 ഏക്കറില്‍ വിശാലമായ ക്യാമ്പസ്. ഭീകരര്‍ക്ക് പരിശീലമടക്കം ഇവിടെ നല്‍കി

സവായ്നാല ക്യാമ്പ്, മുസാഫറാബാദ്

ഇന്ത്യ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ് ഒരു ലഷ്‌കര്‍ പരിശീലന കേന്ദ്രമായിരുന്നു. 2024 ഒക്ടോബര്‍ 20ന് നടന്ന സോന്‍മാര്‍ഗ് ആക്രമണം, ഒക്ടോബര്‍ 24ലെ ഗുല്‍മാര്‍ഗ് ആക്രമണം, ഈ ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണം എന്നിവയില്‍ പങ്കെടുത്ത ഭീകരര്‍ക്ക് ഇവിടെ പരിശീലനം ലഭിച്ചു.

സയിദ്നാ ബിലാല്‍ ക്യാമ്പ്, മുസാഫര്‍ബാദ്

ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പ്രധാന ക്യാംപാണിത്. ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റക്കാരുടെ ട്രാന്‍സിറ്റ് ക്യാംപായി പ്രവര്‍ത്തിക്കുന്നു. പാകിസ്താന്‍ സൈന്യം നേരിട്ട് ഇവിടെ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നു.

ഗുല്‍പുര്‍ ക്യമ്പ്, കോട്ലി

നിയന്ത്രണ രേഖയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലഷ്‌കര്‍ ഭീകര സംഘടനയുടെ കേന്ദ്രമാണിത്. ജമ്മുകശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ ഈ ക്യാമ്പില്‍ നിന്നുള്ള ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

ബര്‍ണാല ക്യാമ്പ്, ബിംപര്‍

നിയന്ത്രണ രേഖയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലടക്കം പരിശീലനം നല്‍കുന്നു.

അബ്ബാസ് ക്യാംപ്, കോട്ലി

അതിര്‍ത്തിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ക്യാംപ്. മറ്റൊരു പ്രധാന കേന്ദ്രം പരിശീലനം തന്നെയാണ് ഇവിടേയും നടക്കുന്നത്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments