25.5 C
Kollam
Thursday, October 16, 2025
HomeMost Viewedപൂരാവേശത്തിൽ തൃശൂർ; കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി

പൂരാവേശത്തിൽ തൃശൂർ; കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി

- Advertisement -

താള, മേള, വാദ്യ, വർണ, വിസ്മയങ്ങളുടെ പൂരാവേശത്തിൽ തൃശൂർ. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേക്ക് എത്തുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം.

അപകീര്‍ത്തികേസ്; യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ്ക്ക് ജാമ്യം
വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സർപ്രൈസായിരിക്കും കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ. നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്. നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നതെന്നതിൽ സംശയമില്ല.

ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments