27.3 C
Kollam
Tuesday, July 15, 2025
HomeNewsദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ്; കെ സുധാകരൻ പക്ഷം

ദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ്; കെ സുധാകരൻ പക്ഷം

- Advertisement -
- Advertisement - Description of image

കെപിസിസി അധ്യക്ഷ ചർച്ചകൾക്കിടെ കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ് കെ സുധാകരൻ പക്ഷം. ഈ പ്രതിസന്ധി എല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുൻഷി ആണെന്നും അവരെ ഉടനെ ചുമതലയിൽ നിന്നും മാറ്റണമെന്നുമാണ് സുധാകരൻ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. സുധാകരനെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും സുധാകരൻ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്.

നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ ആകെ പ്രതിസന്ധി ഉടലെടുത്തിരിക്കെയാണ് കെ സുധാകരൻ പക്ഷം ദേശീയ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം. എന്നാൽ സമ്പൂ‍ർണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ ചുമതലയിൽ നിന്നും മാറ്റാൻ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments