24.3 C
Kollam
Wednesday, January 28, 2026
HomeMost Viewedവിഴിഞ്ഞം തുറമുഖം കമ്മീഷനിംഗില്‍ ഉമ്മൻചാണ്ടിയുടെ പേര് പോലും ആരും പരാമർശിച്ചില്ല; ലജ്ജിക്കുന്നുവെന്ന് ശശി തരൂർ

വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗില്‍ ഉമ്മൻചാണ്ടിയുടെ പേര് പോലും ആരും പരാമർശിച്ചില്ല; ലജ്ജിക്കുന്നുവെന്ന് ശശി തരൂർ

- Advertisement -

വിഴിഞ്ഞം തുറമുഖം കമ്മീഷനിംiഗില്‍ വിമർശനമായി ഡോ. ശശി തരൂർ എം.പി രംഗത്ത്.ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻചാണ്ടിയുടെ പേര് പോലും പരാമർശിച്ചില്ല.ഇതിൽ ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ താൻ ഉദ്ദേശിച്ചിരുന്നു.എന്നാൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു.പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർത്ഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവെച്ച്, കേരളം ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാൻ ഈ അവസരം വിനിയോഗിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments