ഏതെങ്കിലും യുഡിഎഫ് ഘടകകക്ഷിയിൽ താൻ കൺവീനറായ തൃണമൂൽ കോൺഗ്രസ് പാർട്ടിയെ ലയിപ്പിച്ച് മുന്നണിയിൽ എത്താൻ അൻവറിൻ്റെ നീക്കം. സി എം പി അടക്കമുള്ള കക്ഷികളുമായി അൻവർ ചർച്ച നടത്തുന്നതായാണ് സൂചന. കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് നീക്കം. ഇന്ന് കോഴിക്കോട്ട് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഘടകകക്ഷിയിൽ ലയിച്ചു മുന്നണിയിൽ എത്തുന്നതിൽ എതിർപ്പില്ലെന്ന് കോൺഗ്രസ് അൻവറിനെ അറിയിച്ചു
