25.4 C
Kollam
Wednesday, July 23, 2025
HomeNewsCrimeപ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് പിടിയിൽ

- Advertisement -
- Advertisement - Description of image

മല്ലപ്പളളിയിൽ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്. ഇന്നലെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ കുട്ടി ഏഴ് ആഴ്ച ഗര്‍ഭിണിയാണെന്ന് പുറത്തുള്ള ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഈ വിവരം ലാബ് ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

മറ്റൊരു ജി്ല്ലയില്‍ നിന്നും പിതാവ് പെരുമ്പെട്ടി സ്റ്റേഷനതിര്‍ത്തിയിലെ സ്ഥലത്തു വന്ന് താമസമാക്കിയത് 14 വര്‍ഷം മുന്‍പാണ്. ഇതര സമുദായത്തില്‍പ്പെട്ട യുവതിയുമായി ഒരുമിച്ച് താമസം തുടങ്ങി. ഇവര്‍ നിയമപരമായി വിവാഹിതരായിട്ടില്ല. മാതാപിതാക്കളും പീഡനത്തിന് ഇരയായ കുട്ടിയും സഹോദരനും ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്. ഇതിനിടയിലാണ് മകളെ പിതാവ് പീഡിപ്പിച്ചതെന്ന് പറയുന്നു. ലാബില്‍ വിവരം കിട്ടിയതിന് പിന്നാലെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments