25.4 C
Kollam
Monday, July 21, 2025
HomeMost Viewedതിരിച്ചടിച്ച് ഇന്ത്യ പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു

തിരിച്ചടിച്ച് ഇന്ത്യ പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു

- Advertisement -
- Advertisement - Description of image

ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്ക്. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനുമറുപടിയെന്നോണം പാകിസ്താന്‍ വ്യോമപാതകള്‍ അടച്ചിരുന്നു. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നത്.

26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments