28.3 C
Kollam
Wednesday, October 15, 2025
HomeNewsഎംവി ജയരാജന് പകരക്കാരൻ; പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും

എംവി ജയരാജന് പകരക്കാരൻ; പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും

- Advertisement -

എം വി ജയരാജന് പകരം പുതിയ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല. ഇതും ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂപീകരിക്കും.ജില്ലാ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെകെ രാഗേഷും
എം പ്രകാശൻ മാസ്റ്ററുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നത്. നേരത്തെ ജില്ലാ സമ്മേളനത്തിൽ എംവി ജയരാജൻ സെക്രട്ടറി പദം ഒഴിയുമെന്നും കെകെ രാഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കെ കെ രാഗേഷ് സെക്രട്ടറിയായി വരുന്നതിനെതിരെ മുറുമുറുപ്പുകൾ ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം വേണ്ടെന്ന് വെച്ചതെന്നും സൂചനകളുണ്ടായിരുന്നു. എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് വരുമെന്നും കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയായി വരുമെന്നും അന്ന് തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments