കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ്
യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നോടെ മറിഞ്ഞ ബസിനടിയിൽ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങി. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്.അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
