27 C
Kollam
Wednesday, October 15, 2025
HomeNewsകാർ നിയന്ത്രണം വിട്ട് കല്ലുങ്കലിൽ തട്ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി; ഇന്നലെ രാത്രി 11...

കാർ നിയന്ത്രണം വിട്ട് കല്ലുങ്കലിൽ തട്ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി; ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം

- Advertisement -

തിരുവല്ലയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് കല്ലുങ്കലിൽ തട്ടി
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന തീയണച്ചു.നിരണം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു, കാറിനുള്ളിൽ നിന്നും രണ്ട് ബാഗുകൾ ലഭിച്ച സാംസൺ മത്തായി എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments