27.6 C
Kollam
Wednesday, October 15, 2025
HomeNewsCrimeകർമ്മ ന്യൂസ് ഓൺലൈൻ ചാനൽ എംഡി അറസ്റ്റിൽ; സൈബർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ...

കർമ്മ ന്യൂസ് ഓൺലൈൻ ചാനൽ എംഡി അറസ്റ്റിൽ; സൈബർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മൂന്ന് കേസുകൾ

- Advertisement -

കർമ്മ ന്യൂസ് ഓൺ ലൈൻ ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ. വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സൈബർ പൊലീസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയലിൽ നിന്നും രാവിലെ എത്തിയപ്പോൾ വിമാനത്താവളത്തിൽവച്ചാണ് വിൻസിനെ പിടികൂടിയത്.
സൈബർ പൊലീസ് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് ഇയാളുടെ കർമ്മ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഇതിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമി ഗ്രേഷൻ ഉദ്യോ ഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments