സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്ന് ബിജെപി ആരോപിച്ചു.മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ് പറഞ്ഞു.ശബരിമലയിൽ മന്ത്രിമാർ കറുപ്പ് ഉടുക്കുന്നത് വിലക്കുന്ന നേതാക്കൾ കഫിയ അണിയുന്നു.പാർട്ടി കോൺഗ്രസിലെ പലസ്തീൻ ഐക്യദാർഢ്യx സിപിഎമ്മിന്‍റെ സി കമ്മ്യൂണലും എം മുസ്ലിമും ആണെന്ന് ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിക്ക് മലപ്പുറം ജില്ലയോട് വിരോധമില്ല.മലപ്പുറത്ത് തീവ്രവാദ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം കൂടുതലാണ്,എന്നാൽ അവിടെയുള്ള എല്ലാവരും അങ്ങനെയാണെന്ന അഭിപ്രായമില്ല.SNDP യോഗത്തിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.





















