സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി എത്തുമോ എന്ന ചർച്ചകൾക്ക് സജീവമാകുന്നതിനിടെ അദ്ദേഹത്തിന് ഇന്ന് 72ാം പിറന്നാൾ. 1954 ഏപ്രിൽ അഞ്ചിനാണ് എംഎ ബേബി ജനിച്ചത്.
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാൻ സാധ്യത കൽപ്പിക്കുന്നവരിൽ ആദ്യ പേര് എംഎ ബേബിയുടേതാണ്. പാർട്ടി പ്രവർത്തകർ അടക്കം നിരവധി പേരാണ് ബേബിക്ക് ജന്മദിനാശംസകൾ അറിയിക്കുന്നത്.
