29.6 C
Kollam
Saturday, April 12, 2025
HomeNewsരാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും മുനമ്പം സമരപ്പന്തലിൽ; ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അംഗത്വം...

രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും മുനമ്പം സമരപ്പന്തലിൽ; ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അംഗത്വം നൽകി

- Advertisement -
- Advertisement -

എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും മുനമ്പം സമരപ്പന്തലിൽ എത്തി. ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അംഗത്വം നൽകി. റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികൾക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു.

സമരസമിതിക്ക് അഭിനന്ദനങ്ങൾ. കേരള രാഷ്ട്രീയത്തിലെ പ്രധാന ദിവസമാണ് ഇന്ന്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കൈവിട്ട മുനമ്പത്തെ ജനങ്ങളുടെ സമരം ദേശീയ ശ്രദ്ധയിൽ എത്തി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുണ്ടാക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. റവന്യൂ അവകാശം കിട്ടും വരെ ഇനിയും നിങ്ങളുടെ കൂടെ ഉണ്ടാകും. വാക്കു തന്നാൽ പാലിക്കുന്നയാളാണ് നരേന്ദ്ര മോദിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments