24.3 C
Kollam
Wednesday, January 28, 2026
HomeNewsകായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വിനോദസഞ്ചാരി; എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത്

കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വിനോദസഞ്ചാരി; എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത്

- Advertisement -

കൊച്ചി:കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വിനോദസഞ്ചാരി. ഗായകൻ എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത് അധികൃതർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്. മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടിൽ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുൻപാണ് സമൂഹമാധ്യമങ്ങളിൽ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡീയോ പോസ്റ്റ് ചെയ്തത്.

ഗായകൻ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാർ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വിശദമാക്കുന്നത്. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments