മുൻ എം.പിയും മുതിർന്ന സിപിഐ നേതാവുമായ ചെങ്ങറ സുരേന്ദ്രനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഒരു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിന്റേതാണ് തീരുമാനം.
ചെങ്ങറ സുരേന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു.ഇന്ന് ചേർന്ന പാർട്ടി കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്ര വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
