29.3 C
Kollam
Friday, April 18, 2025
HomeRegionalCulturalക്യാപിറ്റൽ മീഡിയ കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവൽ; ഏപ്രിൽ 17, 18, 19, 20 തീയതികളിൽ

ക്യാപിറ്റൽ മീഡിയ കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവൽ; ഏപ്രിൽ 17, 18, 19, 20 തീയതികളിൽ

- Advertisement -
- Advertisement -

കരുനാഗപ്പള്ളി സാഹിത്യ ഉത്സവത്തോട് അനുബന്ധിച്ചു സമഗ്ര സംഭാവനയ്ക്കുള്ള മൂന്നു പുരസ്കാരങ്ങൾ നൽകുന്നു.സാഹിത്യം, നാടകം, ചലച്ചിത്രം എന്നീ മേഖലകളിൽ നിന്നാണ് പുരസ്‌കാരം. ചലച്ചിത്രത്തിൽ നിന്ന് നടൻ വിജയരാഘവനും സാഹിത്യത്തിൽ നിന്ന് കൽപ്പറ്റ നാരായണൻ, നാടകത്തിൽ നിന്ന് ദീപൻ ശിവരാമനും പുരസ്കാരം നൽകുവാൻ ജൂറി തീരുമാനിച്ചു. 25000 രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്കാരം. ഏപ്രിൽ 20ന് സാഹിത്യ ഉത്സവത്തിന്റെ സമാപന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

ഏപ്രിൽ 17, 18, 19, 20 തീയതികളിൽ എഴുത്തിന്റെ ജീവനവും, നാടകത്തിന്റെ അതിജീവ നവും, ചലച്ചിത്രത്തിൻ്റെ അകംപൊരുളും വിഷയമാകുന്ന ഈ സർഗ്ഗോത്സവത്തിന് നിരവധി വേദികൾ ഉണ്ടാകും. ഒരു വിഷയത്തെ ആധാരമാക്കി കഴിയു ന്നതും ഒരാൾ തന്നെ അഭിമുഖം നടത്തുന്ന വേദികൾക്കാണ് പ്രാധാന്യം നൽകുന്നത്. നാടക അരങ്ങിന്റെ വിവിധ ഭാഷ്യങ്ങൾ നാല് ദിവസവും ഉണ്ടാകും. എഴുത്തുകാരും, ചലച്ചിത്രപ്രവർത്തകരും, നാടക കലാകാരന്മാരും, പാട്ടുകാരും ഈ ഉത്സവത്തിൽ സമ്മേളിക്കുന്നു. അനു ബന്ധമായി പുസ്‌തകോത്സവവും ഇതര സംവാദങ്ങളും ഒരുക്കുന്നുണ്ട്.

ക ഖ ഗ എന്ന വിശേഷണമാണ് സാഹിത്യോത്സവത്തിന് നല്കീട്ടുള്ളത്.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ വി.ആർ.സുധീഷ്,ജനറൽ കൺവീനർ പ്രമോദ് ശിവദാസ്,വിനീതൻ വി. എസ്,വീണാ സുനിൽ എന്നിവർ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments