പ്രത്യേകിച്ചും പ്രമേഹം, രക്തസമ്മർദ്ദം ഉള്ളവർ പ്രധാനമായും വൃക്ക പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ട്രാവൻകൂർ മെഡിസിറ്റി സൗജന്യമായി പരിശോധനയും കൂടുതൽ ഇളവുകളോടെ ലാബ് പരിശോധനകളും നടത്താൻ സജ്ജമാകുന്നു.
മൂത്രത്തിൽ പതയുള്ളവർ, രക്തം കലർന്നിട്ടുള്ളർ, കല്ലിൻ്റെ അസുഖമുള്ളവർ, പാരമ്പര്യമായി വൃക്ക രോഗമുള്ള കുടുംബത്തിലെ അംഗങ്ങൾ എന്നിവർ തീർത്തും പരിശോധനയ്ക്ക് വിധേയരായി രോഗാവസ്ഥ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് നെഫ്റോളജി വിഭാഗം ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഡോ. ശ്രീദാസ് ഗോപാലകൃഷ്ണൻ, ഡോ. ജോർജിൻ മാണി, ഡോ. സജിമിൻ ഷാജി എന്നിവർ പങ്കെടുത്തു.
