26.5 C
Kollam
Wednesday, January 28, 2026
HomeNewsകൊല്ലം പുതിയകാവ് പൊങ്കാല മാർച്ച് 14 ന്; ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊങ്കാല

കൊല്ലം പുതിയകാവ് പൊങ്കാല മാർച്ച് 14 ന്; ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊങ്കാല

- Advertisement -

ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊങ്കാലയാണ് കൊല്ലം പുതിയകാവിൽ അരങ്ങേറുന്നത്.

14 വെള്ളിയാഴ്ച രാവിലെ 10 ന് പൊങ്കാല ആരംഭിക്കും. പൊതു നിരത്തുകളിലും പൊങ്കാല സമർപ്പിക്കാം. ക്ഷേത്രം മേൽശാന്തി എൻ ബാലമുരളി ദീപം തെളിക്കും. തുടർന്ന് 41 ദിവസം വ്രതം നില്ക്കുന്ന ഭക്തൻമാര് മഞ്ഞനീരാട്ടും പൊങ്കാല സമർപ്പണവും നടത്തും.

കൊല്ലം നഗരപ്രദേശത്തെ 50 ബ്ലോക്കുകളായി തിരിച്ച് 500 പരുഷ വാളണ്ടിയർമാരും 300 വനിതാ പ്രവർത്തകരും സന്നദ്ധരാകും.

വാർത്താസമ്മേളനത്തിൽ ചെയർപേഴ്സൺ ഡോ. മഞ്ജു പ്രതാപ്, പ്രസിഡൻ്റ് ഡോ. ജി മോഹൻ, സെക്രട്ടറി എൻ എസ് ഗിരീഷ് ബാബു, ജനറൽ കൺവീനർ ജി സുരേഷ് ബാബു, ട്രഷറർ എ സുന്ദരേശ് പൈ എന്നിവർ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments