നാഗര്‍കര്‍ണൂലില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അകത്ത് അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒന്‍പതു ദിവസമായി എട്ട് പേരാണ് ടണലില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ നാല് പേര് എവിടെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ രക്ഷിച്ച് പുറത്ത് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
മറ്റ് നാല് പേര്‍ എവിടെയാണ് കുടുങ്ങി കിടക്കുന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.






















