25.6 C
Kollam
Thursday, September 18, 2025
HomeNewsനാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം; പൊലീസ് അന്വേഷണം ആരംഭിച്ചു

നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം; പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisement -
- Advertisement - Description of image

കോട്ടയത്ത് നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മണർകാട് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. കോട്ടയം വടവാതുരിലെ സ്കൂളിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ അമ്മ കോട്ടയം എസ്പിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക്; ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ പൊട്ടിച്ചുവെച്ചിരുന്ന നിലയിൽ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് അമ്മ റിപ്പോർട്ടറിനോട് പറഞ്ഞു. ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളിൽ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയിൽ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ചോക്ലേറ്റ് പരിശോധനയ്ക്കയച്ചുവെന്നും അമ്മ പറഞ്ഞിരുന്നു. പരിശോധനയിൽ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments