25.5 C
Kollam
Thursday, October 16, 2025
HomeNewsസിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം; എം.വി.ഗോവിന്ദൻ തുടരുമെന്ന് സൂചന

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം; എം.വി.ഗോവിന്ദൻ തുടരുമെന്ന് സൂചന

- Advertisement -

കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി. ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിന്റെ പേര് പാര്‍ട്ടിക്ക് മുന്നിലില്ല. കോടിയേരി ബാലകൃഷ്ണന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 28നാണ് സിപിഎം സംസ്ഥാന സമിതി എം.വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റ കൊലപാതകം; വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ

തദ്ദേശ-എക്‌സൈസ് മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത എംവി ഗോവിന്ദന്‍ കൊല്ലത്ത് വെച്ച് സമ്മേളനം തെരഞ്ഞെടുക്കുന്ന സെക്രട്ടറിയായി മാറും. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആദ്യന്തം സജീവമായി ഇടപെട്ടതോടെ സെക്രട്ടറി സ്ഥാനത്ത് മാറ്റംവരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം അത് തളളുകയാണ്. കൊല്ലം സമ്മേളനത്തില്‍ വെച്ച് വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന എംവി ഗോവിന്ദന് ഒരു ടേം കൂടി സെക്രട്ടറിയായി തുടരാം. ഇപ്പോള്‍ 72 വയസാകുന്ന അദ്ദേഹത്തിന് അടുത്ത സമ്മേളന കാലത്ത് 75 വയസാകും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments