27.6 C
Kollam
Thursday, June 19, 2025
HomeMost Viewedസ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ്; ഉൽഘാടനം ഫെബ്രുവരി 27 ന്

സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ്; ഉൽഘാടനം ഫെബ്രുവരി 27 ന്

- Advertisement -
- Advertisement -

കശുവണ്ടി വ്യവസായം നിലനിർത്താനും പുനരുദ്ധരിക്കനുമുള്ള സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കുന്നു. ഫെബ്രുവരി 27ന് വൈകിട്ട് 3ന് കൊല്ലം ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗ ത്തിൽ വച്ച്,വ്യവസായ-നിയമവകുപ്പ് മന്ത്രി പി.രാജീവ് ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്യും.

കശുവണ്ടി മേഖലയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുകയും മിനിമം കൂലി ഉറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. അതുവഴി അടിസ്‌ഥാനവർഗ്ഗമായ തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം എത്തിച്ചേരുക എന്നുള്ളതാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. അടുത്തഘട്ടത്തിൽ ബാക്കിയുള്ള എല്ലാ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കും പദ്ധതിയുടെ ധനസഹായം ലഭ്യമാക്കുന്നത് സർക്കാർ ഇപ്പോൾ പരിഗണിച്ചു വരികയാണ്.

പദ്ധതിയുടെ മറ്റ് ഘടകങ്ങളായ വനിതകളുടെ ക്ഷേമത്തിനായുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിന് ഒരു യൂണിറ്റിന് 40 ലക്ഷം രൂപ വരെ ധനസഹായം നൽകിയിരുന്നു. അതിനായി 5 കോടി രൂപയാണ് ഈ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. മറ്റൊരു ഘടകം ഷെല്ലിംഗ് യൂണിറ്റുകളുടെ യന്ത്രം വൽക്കരണത്തിന് ഉള്ള പദ്ധതിയാണ് ചെലവഴിക്കുന്ന തുകയുടെ 50% പരമാവധി 40 ലക്ഷം രൂപ സർക്കാർ ഈ യൂണിറ്റുകൾക്ക് നൽകുന്ന പദ്ധതിയാണിത് അതിനും 5 കോടി രൂപ വകയിൽ എത്തിയിട്ടുണ്ട് അങ്ങനെ മൂന്ന് പദ്ധതികൾക്കായി ആകെ 30 കോടി രൂപ കശുവണ്ടി മേഖലയ്ക്ക് സർക്കാർ ഉടനടി സഹായം നൽകുന്നു. ഇതിൻറെ ഏറിയപങ്കും കൊല്ലം ജില്ലയിൽ തന്നെ ചിലവഴിക്കാൻ കഴിയുന്നതാണ്.

വാർത്താസമ്മേളനതതിൽ ചെയർമാൻ എസ്. ജയമോഹൻ,വ്യവസായ വകുപ്പ് കൊല്ലം ജില്ലാ ജനറൽ മാനേജർ
കെ.എസ്‌. ശിവകുമാർ എന്നിവർ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments