27.3 C
Kollam
Saturday, September 20, 2025
HomeNewsആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം; തീരദേശജാഥ പ്രതിപക്ഷ നേതാവ് വി. ഡി....

ആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം; തീരദേശജാഥ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

- Advertisement -
- Advertisement - Description of image

ആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ നേതൃ ത്വത്തിൽ ആർ.എസ്.പി നടത്തുന്ന തീരദേശജാഥ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഫെബ്രുവരി 26 ന് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പര്യടനം നടത്തുന്ന ജാഥ മാർച്ച് 2 ന് ശക്തികുളങ്ങരയിൽ സമാപിക്കും

സമാപന സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വീകരണ യോഗങ്ങളിൽ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.എ. അസീസ്. ബാബു ദിവാകരൻ, അടൂർ പ്രകാശ് എം.പി, ഹൈബി ഈഡൻ എം.പി എന്നിവർ പങ്കെടുക്കും. കെ. സിസിലി, അനിൽ ബി കളത്തിൽ, അഡ്വ. ജസ്റ്റിൻ ജോൺ, പുലത്തറ നൗഷാദ് എന്നിവർ ജാഥാം ഗങ്ങളാണ്. കെ.എസ്. സനൽകുമാർ, അഡ്വ. വിഷ്‌ണു മോഹൻ എന്നിവർ ജാഥാ മാനേജർമാരാണ്.

വാർത്താസമ്മേളനത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി, യു ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി വിജയൻ,അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ് അനിൽ ബി കളത്തിൽ, സെക്രട്ടറി ബി സുഭാഷ് കുമാർ എന്നിവർ പങ്കെടുത്തു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments