AI സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ ഐ വഴി വരുമാനം കൂട്ടാൻ സാധിക്കും. ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഊരാളുങ്കൽ സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷ കുടുംബസംഗമ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഊരാളുങ്കൽ പോലെയുള്ള സംരഭങ്ങളിൽ AI, തൊഴിലാളികൾക്ക് സഹായകരമാകും. ഊരാളുങ്കൽ ലേബർ സൊസൈറ്റി എ.ഐ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.
കുടിൽക്കെട്ടി സമരം സംഘർഷത്തിലേക്ക്; ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ തടഞ്ഞ് പോലീസ്
എഐ തൊഴിൽ കൂടി ഉൾപ്പെടുത്തിയാണ് ഈ മഹത്തായ സഹകരണ പ്രസ്ഥാനം മുന്നേറുന്നത്. എന്നാൽ, എ ഐ പോലുള്ള ഉത്പാദന ഉപാധികൾ സ്വകാര്യ ഉടമസ്ഥതയിൽ വരുമ്പോൾ വളർച്ച മുതലാളിമാരിലേക്ക് മാത്രമായി ഒതുങ്ങുന്നു.ദരിദ്രർ കൂടുതൽ ദരിദ്രരാകും.അതില്ലാതാകുന്നതിനായി അത്തരത്തിൽ സാങ്കേതിക വിദ്യയെ ഉപയോഗപ്രദമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
