ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ – പാകിസ്താൻ ആവേശ പോരാട്ടം. ചാമ്പ്യൻസ് ട്രോഫിയിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം-ഉള്‍-ഹഖ് പ്ലേയിംഗ് ഇലവനിലെത്തി. പാകിസ്ഥാനായി ഇമാം-ഉള്‍-ഹഖും ബാബര്‍ അസമും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഐസിസി ടൂര്‍ണമെന്‍റുകളിലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാവും ഇന്ത്യക്കായി ബൗളിംഗ് ചെയ്യുക.
മുമ്പ് 17 തവണ ഇന്ത്യയും പാകിസ്താനും ഐസിസി വേദികളിൽ ഏറ്റുമുട്ടി. ഇതിൽ 13ലും ഇന്ത്യയ്ക്കായിരുന്നു വിജയം.
ടീം: രോഹിത് ശര്‍മം (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്താന്‍: ഇമാമുല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ഷാ, ഷഹീന്‍ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്.
