രണ്ടാംഘട്ട കരട് പട്ടികയും പുനരധിവാസവും വൈകുന്നതിനെതിരെ പ്രതിഷേധിച്ചാണ് ദുരന്ത ഭൂമിയിൽ പ്രതിഷേധം നടത്താൻ ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്.രാവിലെ 9 മണി മുതൽ ചൂരൽ മലയിലെ സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം.ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.
പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മറ്റ് വഴികളുണ്ട്; നിലപാട് വ്യക്തമാക്കി ശശി തരൂർ
ബെയ്ലി പാലത്തിന് സമീപത്താണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്.ഇത് സംഘർഷത്തിന് ഇടയാക്കി.
പുനരധിവാസം വൈകുന്നതിലും 5 സെൻറ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർ പ്രതിഷേധിച്ചു.
