കടൽ മണൽ ഖനനം കേരളത്തിന് വരുത്തുന്ന വിഷയങ്ങൾ വിവിധ രാഷ്ട്രീയ സംഘടനാ പ്രവർത്തകർ സെമിനാറിലൂടെ വിലയിരുത്തുന്നു. കേരളത്തിൻ്റെ സർവ്വനാശത്തിനെന്ന് ദൂരിപക്ഷം അഭിപ്രായപ്പെടുമ്പോൾ, ബിജെപി അതിൻ്റെ ശാസ്ത്രയതയും സാമ്പത്തിക ശാസ്ത്രത്തെയും വ്യക്തമാക്കുന്നു.
സെമിനാർ മന്ത്രി കെ എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ചിത്തരഞ്ജൻ എംഎൽഎ, മുൻ എംപി ടി എൻ പ്രതാപൻ, ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, മത്സ്യ തൊഴിലാളി ഐക്യവേദി പ്രസിഡൻ്റ് ചാൾസ് ജോർജ്, ആൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പീറ്റർ മത്യാസ് എന്നിവർ സെമിനാറിൽ പങ്കെടുത്തു.
പ്രസ് ക്ലബ് പ്രസിഡൻ്റ് ഡി ജയകൃഷ്ണൻ സ്വാഗതവും ജയൻ മഠത്തിൽ നന്ദിയും പറഞ്ഞു.
പ്രസ് ക്ലബ് ട്രഷറർ കണ്ണൻ നായർ മോഡറേറ്ററായിരുന്നു.
![](https://mediacooperative.in/wp-content/uploads/2023/06/favicon.png)