27.6 C
Kollam
Saturday, February 22, 2025
HomeEntertainmentMoviesമഷിപ്പച്ചയും കല്ലുപെൻസിലും; ഗൃഹാതുര മുണർത്തുന്ന ഓണക്കാഴ്ചകൾ

മഷിപ്പച്ചയും കല്ലുപെൻസിലും; ഗൃഹാതുര മുണർത്തുന്ന ഓണക്കാഴ്ചകൾ

- Advertisement -
- Advertisement -

പോയ കാലങ്ങൾ അനുസ്മരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. അതും ഓണക്കാല സ്മരണകൾ അയവിറക്കുമ്പോൾ, അല്ലെങ്കിൽ വീണ്ടും ആസ്വദിക്കുമ്പോൾ അത് നല്കുന്ന വിഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ഓൾഡ് ഈസ് ഗോൾഡ് എന്ന പഴമൊഴി അന്വർത്ഥമാകുന്നത് ഇത്തരം സാഹചര്യങ്ങൾ അനുവർത്തിക്കുമ്പോഴാണ്.
കോവിഡ് കാലത്തിന് മുമ്പ് ആരംഭിച്ച് ഇടയ്ക്ക് നിർത്തി, പിന്നെ പുന:രാരംഭിച്ച് തുടർന്ന വർഷങ്ങളിൽ പല ഘട്ടങ്ങളിലായി പൂർത്തീകരിച്ച അത്തരത്തിലുള്ള ഒരു ഫ്യൂച്ചർ ഫിലിമാണ് ”മഷിപ്പച്ചയും കല്ലുപെൻസിലും”.

പുതു തലമുറയ്ക്ക് ഈ ഒരു സിനിമാ പ്രത്യേക അനുഭൂതി പകരുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു.
ജില്ലാ ശിക്ഷു ക്ഷേമ സമിതിയുടെ പൂർണ്ണ സഹകരണവും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.
ഊഞ്ഞാലാട്ടം, കുഴിപ്പന്ത് കളി, കിളിത്തട്ട് കളി, ചെമ്പഴുക്ക, കരടികളി, തുമ്പകളി,കൊശകൊശലേം പെണ്ണുണ്ടോ തുടങ്ങി വിസ്മൃതിയിലായ ഒട്ടനവധി വൈവിധ്യമാർന്ന കളികൾ ഗൃഹാതുത്വം ഉണർത്തുന്നതും പുതു തലമുറയ്ക്ക് ജിജ്ഞാസയുണർത്തുന്നതുമാണ്.
സിനിമയുടെ ആദ്യ പ്രദർശനം ജനുവരി 23 രാവിലെ 10 ന് കൊല്ലം ആശ്രാമത്തുള്ള ശ്രീനാരായണ ഗുരു സാംസ്ക്കാരിക സമുച്ചയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രദർശനോത്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി കെ ഗോപൻ നിർവ്വഹിക്കും. കൊല്ലം മേയർ പ്രസന്ന എണസ്റ്റ് ഭദ്രദീപം കൊളുത്തും, കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ മുഖ്യ അതിഥിയാവും, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ ഹരീഷും ചേർന്ന് സാംസ്ക്കാരിക സമുച്ചയ അങ്കണത്തിലെ കുട്ടികളുടെ”വരയുത്സവും”ഉത്ഘാടനം ചെയ്യും.
സ്ക്കൂൾ കലോത്സവത്തിൽ കൊല്ലം ജില്ലയിലെ, സംസ്ഥാനതല വിജയികൾക്കുള്ള അവാർഡ്ദാനം എൻ കെ പ്രേമചന്ദ്രൻ എം പി നിർവ്വഹിക്കും.
ഉച്ചയ്ക്ക് 2 ന് കൊല്ലത്തെ സ്ക്കൂൾ കുട്ടികൾക്കായി സിനിമ പ്രദർശിപ്പിക്കും.

ആരതി മൂവി ക്രിയേഷൻസിൻ്റെ ആദ്യ നിർമ്മാണ ചലച്ചിത്രമാണ് “മഷിപ്പച്ചയും കല്ലുപെൻസിലും”

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments