കുടുംബശ്രീയുടെ ക്രിയാത്മക സാമൂഹിക ഇടപെടലുകളിൽ ഒന്നാണ് ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ബഡ്സ് സ്ഥാപനങ്ങൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ 378 ബഡ്സ് സ്ഥാപനങ്ങളിലായി 13081വിദ്യാർത്ഥികൾ പരിശീലനം നേടി വരുന്നു.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷാവർഷങ്ങളിൽ വിവിധ തലങ്ങളിൽ കലോത്സവങ്ങൾ സംഘടിപ്പിച്ചു വരുന്നു.
2024-25 അധ്യയന വർഷത്തിലെ സംസ്ഥാന ബഡ്സ് കലോത്സവം ജനുവരി 9 രാവിലെ 10 ന് കൊല്ലം ശ്രീനാരായണഗുരു സാംസ്ക്കാരിക സമുച്ചയത്തിൽ തുടക്കം കുറിക്കും. കലോത്സവം വൈകിട്ട് 4 ന് മന്ത്രി എം ബി രാജേഷ് ഉത്ഘാടനം ചെയ്യും. മന്ത്രി എൻ കെ ബാലഗോപാൽ അധ്യക്ഷനാകും.
14 ജില്ലകളെ പ്രതിനിധീകരിച്ച് 450 ൽ പരം കലാ പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.
സമാപന സമ്മേളനം ജനുവരി 10 വൈകിട്ട് 3.30 ന് മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും.