മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കൊല്ലം ശാരദാമഠം കേന്ദ്രമായി പ്രവർത്തിക്കുന്ന പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വേദാന്തവിശ്വവിദ്യാലയത്തിൻ്റെ സഹകരണത്തോടെ മഹാശിവരാത്രി ഫെബ്രുവരി 25, 26 തീയതികളിൽ ആഘോഷിക്കുന്നു. മുന്നോടിയായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ പ്രാർത്ഥനായോഗങ്ങൾ നടത്തും.
നാരായണ ഗുരുവിൻ്റെ ജ്ഞാനാമൃതങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് “ശിവപ്രസാദ പഞ്ചകം” പ്രമേയമാക്കി ഫെബ്രുവരി 25 ന് നൃത്ത മത്സരം നടത്തും. മത്സരത്തിലെ വിജയികൾക്ക് “ശ്രീ നാരായണ സുവർണ്ണകമലം” സമ്മാനമായി നല്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം ഒരു പവൻ, അര പവൻ, കാൽ പവൻ കൂടാതെ സർട്ടിഫിക്കറ്റും ലഭ്യമാകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും മെരിറ്റ് സർട്ടിഫിക്കറ്റും ലഭിക്കും.
രണ്ടാം ദിവസമായ 26 ന് മഹാശിവരാത്രിവ്രതം ആഘോഷ പ്രക്രിയ അരങ്ങേറും. ദിവ്യപ്രഭാ പ്രോജ്ജ്വലനവും ഉത്ഘാടനവും
ആചാര്യൻ വിശ്വപ്രകാശം എസ്. വിജയാനന്ദ്, തിലകം സുദർശനും സംയുക്തമായി നടത്തും.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് സുധർമ്മാ ശിവാനന്ദൻ, വൈസ് പ്രസിഡൻറ് സന്തോഷ് നീരാവിൽ, സെക്രട്ടറി ഷീല നളിനാക്ഷൻ, ട്രഷറർ അജിതകുമാരി എസ്, ജനറൽ കൺവീനർ ആർ രാജു,കൺവീനർമാരായ ജി അശോക ചന്ദ്രൻ, ജി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു
