ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ജനുവരി 6 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നടക്കും. കൺവെൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. എം എൽ എ മാരായ എം നൗഷാദ്, സി ആർ മഹേഷ് എന്നിവർ മുഖ്യ അതിഥികളായിരിക്കും.പതിനെട്ട് ആവശ്യങ്ങളാണ് പ്രധാനമായും അസോസിയേഷൻ ഗവൺമെൻ്റിനോട് ആവശ്യപ്പെടുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോട് സർക്കാർ സ്വീകരിക്കുന്ന പക്ഷപാത നയം തീർത്തും അപലപനീയമാണ്. അവരെ പോലെ ഏതു കാര്യത്തിലും ടെൻ്റർ സ്വീകരിക്കുന്നതിന് അസോസിയേഷനും പ്രാധാന്യമുണ്ട്. പക്ഷേ, സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട വലിയ തുകയ്ക്കുള്ള എല്ലാ ടെൻ്ററുകളും സർക്കാർ ഊരാളുങ്കലിനാണ് നല്കുന്നത്. ഇതിൽ ഒരു ന്യായീകരണവുമില്ല.
നിർഭാഗ്യവശാൽ കിട്ടുന്ന ചെറിയ ടെൻ്ററുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ, ലഭ്യമാകേണ്ട തുക ഒരു വർഷമായാലും ലഭിക്കാത്ത അവസ്ഥയാണ്. എന്നാൽ, ഊരാളുങ്കലിന് ഈ അവസ്ഥയില്ലെന്ന് അവർ പറഞ്ഞു.
പല കോൺട്രാക്ടേഴ്സും പണി പൂർത്തീകരിച്ച്, കൃത്യസമയത്ത് പണം ലഭിക്കാത്തതിനാൽ ആത്മഹത്യയുടെ വക്കിലും ആത്മഹത്യ ചെയ്തവരാണെന്നും പറയുന്നു.
കേരളത്തിൻ്റെ വികസനത്തിന് ഏറ്റവും കൂടുതൽ പണം സംഭാവന ചെയ്യുന്ന ഗവ. കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയ്ക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും നിരവധി തവണ നിവേദനം നല്കിയെങ്കിലും ഇനിയും പരിഹാരമായിട്ടില്ലെന്ന് അവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി തൃദീപ്, സംസ്ഥാന സെക്രട്ടറി സുനിൽ ദത്ത്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ ടി പ്രദീപ്, കൊല്ലം ജില്ലാ പ്രസിഡൻ്റ് എസ് ബൈജു, ജില്ലാ സെക്രട്ടറി എസ് ദിലീപ്കുമാർ, ട്രഷറർ കാഞ്ചനം സുരേഷ്, കൊല്ലം താലൂക്ക് പ്രസിഡൻ്റ് എസ് സുരേഷ് ബാബു,കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് പവനൻ എന്നിവർ പങ്കെടുത്തു