മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല എഡിറ്റോറിയലിന് കാമ്പിശേരി കരുണാകരന്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് സമര്‍പ്പണം ഡിസംബർ 30 ന് നടക്കും. മംഗളം ദിനപത്രം ന്യൂസ് എഡിറ്റര്‍ രാജേഷ് മുളക്കുളത്തിന് മന്ത്രി ജി ആര്‍ അനില്‍ അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും അജിത് എസ് ആര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
എം ടി അവസാനിക്കാത്ത ഓർമകളുമായി വിട പറഞ്ഞു; മലയാള സാഹിത്യത്തിന് എക്കാലവും തീരാ നഷ്ടം
കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ ഡിസംബർ 30 വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. പി എസ് സുപാല്‍ എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തും. മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ സി ഗൗരിദാസന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുല്‍ ഗഫൂര്‍ പ്രശസ്തിപത്രസമര്‍പ്പണം നടത്തും. ലൈബ്രറി പ്രസിഡന്റ് സി ആര്‍ ജോസ്‌പ്രകാശ് അധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍ ഷണ്‍മുഖദാസ്, റാഫി കാമ്പിശേരി, അഡ്വ. ആര്‍ വിജയകുമാര്‍, അഡ്വ. ജി ലാലു, ഹണി ബെഞ്ചമിന്‍, അഡ്വ. എ രാജീവ്, എ ബിജു എന്നിവര്‍ പങ്കെടുക്കും. ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയന്‍ മഠത്തില്‍ നന്ദിയും പറയും.