പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇൻ്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ, വി കെയർ പാലിയേറ്റീവ് ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ അക്കാദമി എന്നിവയുമായി ചേർന്ന് ഡിസംബർ മുപ്പത് വൈകിട്ട് അഞ്ച് മുപ്പതിന് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ ഇൻ്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 എന്ത പേരിൽ പ്രോലൈഫ് മെഗാ ഷോ നടക്കും.
സംഗീതവും നൃത്തങ്ങയും സ്ക്കിറ്റുകളും മാർഗ്ഗം കളിയും അരങ്ങേറും.
ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.പോൾ ആൻ്റണി മുല്ലശ്ശേരി, പുനലൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ, കെ സി ബി സി ഫാമിലി കമ്മീഷൻ ഫാ. ഡോ. ബൈജു ജൂലിയാൻ, ഫാമിലി അപ്പോസ്റ്റലേറ്റ് രൂപത ഡയറക്ടർ ഫാ. ഷാജൻ, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡൻ്റ് ജോൺസൻ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് തുടങ്ങിയവർ സംസാരിക്കും.
എം ടി അവസാനിക്കാത്ത ഓർമകളുമായി വിട പറഞ്ഞു; മലയാള സാഹിത്യത്തിന് എക്കാലവും തീരാ നഷ്ടം
വാർത്താ സമ്മേളനത്തിൽ ജോർജ് എഫ് സേവ്യർ വലിയ വീട്, ബെറ്റ്സി എഡിസൺ, ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ,ഇഗ്‌നേഷ്യസ് വിക്ടർ എന്നിവർ പങ്കെടുത്തു.