ചാമ്പ്യൻ സ്പോർട്ട്സ് ലീഗിൻ്റെ ഫൈനലിനോടനുബന്ധിച്ചാണ് പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി നടക്കുന്ന്. വയനാട്ടിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആഘോഷ പരിപാടികൾ വേണ്ടെന്ന് വെച്ചെങ്കിലും ഈ മേഖലയിലുള്ളവരുടെ കടുത്ത ആവശ്യ പ്രകാരം സർക്കാർ വള്ളംകളി നടത്താൻ അനുവാദം നല്കുകയായിരുന്നു.
നിരവധി യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടത്തി. ചാമ്പ്യൻ സ്പോർട്ട്സ് ലീഗിൻ്റെ നാലാമത് എഡിഷൻ്റെ അവസാനത്തെ മത്സരമാണ്. കഴിഞ്ഞ മൂന്ന് എഡിഷനും കൊല്ലത്താണ് നടന്നത്. ഇത്തവണയും കൊല്ലത്ത് നടത്താൻ തീരുമാനിച്ചു.
സംസ്ഥാന ഗവൺമെൻ്റും, ടൂറിസം ഡിപ്പാർട്ട്മെൻ്റുമാണ് സംഘാടനം. ഒൻപത് ജില്ലകളിൽ നടക്കുന്ന ” സീരീസ് ഓഫ് കോംപറ്റീഷൻസ്” ആണ്.
കൊല്ലം ഫ്ലവർ ഷോ ഡിസംബർ 20 മുതൽ ജനുവരി 5 വരെ; ആശ്രാമം മൈതാനിയിൽ
പന്ത്രണ്ട് സിബിയർ മത്സരങ്ങളാണ് നടക്കേണ്ടിയിരുന്നത്. പന്ത്രണ്ട് മത്സരങ്ങൾ സർക്കാർ ആറായി ചുരുക്കി. മത്സരഫലം നിശ്ചയിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയിലാണ്. ഒൻപത് ചുണ്ടൻവള്ളങ്ങളും മൂന്ന് വനിതാ വള്ളങ്ങളും ഉൾപ്പെടെ ഇരുപത്തിയൊന്ന് കളി വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ഉച്ചയ്ക്ക് രണ്ടിന് ക്ഷീരവികസന- മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. മേയർ പ്രസന്ന എണസ്റ്റ് പതാക ഉയർത്തും. എം മുകേഷ് എം എൽ എ അധ്യക്ഷത വഹിക്കും. എൻ കെ പ്രേമചന്ദ്രൻ എം പി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനവും സമ്മാനദാനവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിക്കും. നൗഷാദ് എം എൽ എ അധ്യക്ഷനാകും.
