രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മനോഹര പുഷ്പങ്ങളുടെ വിശാല ശേഖരവും ജലത്തിലും മരത്തിലും അന്തരീക്ഷത്തിലും പടർന്ന് പന്തലിക്കുന്ന അപൂർവ്വ സസ്യങ്ങൾ, ജാപ്പനീസ് ബോൺസായി ചെടികൾ കൂടാതെ, സസ്യ പരിപാലന രീതികൾ, ഫലവൃക്ഷച്ചെടികൾ, പച്ചക്കറികൾ, അന്യം നിന്നു പോയ അപൂർവ്വം വൃക്ഷങ്ങളും കുറ്റിച്ചെടികളും തുടങ്ങിയവ പ്രദർശനത്തിലുണ്ടാവും.
കലാപരിപാടികളും വിവിധയിനം മത്സ്യ രുചികളുടെ ഭക്ഷ്യമേളയും ഉണ്ടായിരിക്കും.
പ്രദർശനം രാവിലെ 11 മുതൽ രാത്രി 9 വരെ. 10 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.
എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിയെ തെരഞ്ഞെടുക്കും.
ക്രിസ്തുമസ് ദിനത്തിലും ന്യൂ ഇയർ ദിനത്തിലും ചുങ്കത്ത് ജ്വല്ലറി സ്പോൺസർ ചെയ്യുന്ന ഡയമണ്ട് നറുക്കെടുപ്പിലൂടെ നല്കും.
22, 25, 29 തീയതികളിൽ മെഗാ ഷോ ഉണ്ടായിരിക്കും.
ചെടികൾ പ്രദർശിപ്പിക്കുന്നവർക്ക് ഒന്നും രണ്ടും സമ്മാനങ്ങൾ ജേർജ്ജ് ആശാൻ മെമ്മോറിയർ ട്രോഫി ഷീബാ തമ്പി നല്കും.
ഫ്ലവർ ഷോയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കുന്നു എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
20-ാം തീയതി വൈകിട്ട് 3 ന് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയിൽ നിന്നും ഫ്ലവർ റാലി ആരംഭിക്കും. ഉത്ഘാടനം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര ജോൺ തെരേസ ഐ പി എസ് നിർവ്വഹിക്കും.
വൈകിട്ട് 6 ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും.
