മലയാള സാഹിത്യ രംഗത്ത് വേറിട്ട വ്യക്തിത്വത്തോടെ നിഷ്ണാതനായി നിന്ന കെ പി അപ്പൻ്റെ വേർപാടിന് 16 വർഷം. കൊല്ലം ശ്രീനാരയണ കോളേജിൽ ദീർഘകാലം മലയാള വിഭാഗം അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതവും സാഹിത്യ സംഭാവനകളെയും ആഴത്തിൽ അടയാളപ്പെടുത്താൻ കൊല്ലം എസ് എൻ കോളേജിലെ മലയാള വിഭാഗം കെ പി അപ്പൻ അനുസ്മരണം സംഘടിപ്പിച്ചു. ഡിസംബർ 17 ന് കോളേജിലെ G2 സെമിനാർ ഹാളായിരുന്നു വേദി.
ഉത്ഘാടനം അദ്ധ്യാപകനും നിരൂപകനും പ്രഭാഷകനുമായ ഡോ. എസ് എസ് ശ്രീകുമാർ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ് വി മനോജ് അദ്ധ്യക്ഷനായിരുന്നു. ഐ ക്യു എ സി കോഡിനേറ്റർ ഡോ. എസ് ലൈജു , പി ടി എ സെക്രട്ടറി ഡോ. എസ് ശങ്കർ, കോളേജ് യൂണിയൻ ചെയർമാൻ ഏ ജെ ആദിത്യൻ , മലയാള വിഭാഗം മേധാവി ഡോ. നിത്യ പി വിശ്വം, മലയാള വിഭാഗം അദ്ധ്യാപിക ഡോ. വിദ്യ ഡി ആർ തുടങ്ങിയവർ സംസാരിച്ചു.
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
കെ പി അപ്പൻ അനുസ്മരണം; മലയാള വിമർശന കലയിലെ സൗന്ദര്യാത്മക സാന്നിദ്ധ്യം
- Advertisement -
- Advertisement -
- Advertisement -
- Advertisement -