ആഷാഢം മാഞ്ഞാൽ പിന്നെ
ചിങ്ങത്തിൻ പിറവിയെടുപ്പ്
കാലത്തിൻ ചൈത്ര രജനിയിൽ
പുതുപുത്തൻ കാവ്യവസന്തം
ആകാശം നീലിമയാർന്ന്
സൗരഭ്യം പൂത്ത് വിടർന്ന്
മാലോകർ പിന്നെയാകെ
ഓണത്തിൻ വിഭൂതിയിൽ
പൊയ്പോയ കാലങ്ങൾ
അകതാരിൽ പൂക്കുമ്പോൾ
മാവേലി സ്മരണകൾ
പെയ്തിറങ്ങും
ആ നല്ല കാലത്തിൻ
സുസ്മിത തന്ത്രികൾ
മീട്ടി പകരുമ്പോൾ
ചൈതന്യ കുസുമങ്ങൾ ഇതൾ വിടരും
മുറ്റത്ത് കളമെഴുകി
ദശദിനങ്ങൾ തീർക്കുമ്പോൾ
ബാലികമാർ മുത്തശ്ശിമാർ
പൂക്കളത്തിൽ പൂക്കൾ നിരത്തി
സന്തോഷ കുസുമിത പുളകിതമായി
തൃക്കാരപ്പോ പടിക്കലും വായോ
ഇവിടിട്ട പൂക്കളം കാണാൻ വായോ
ആർപ്പോ… റ്വോ റ്വോ റ്വോ
ആ നല്ല നാളെയിൽ
ഓണപുടവയും
ആമോദത്തോടെ ഉടുത്തിടുമ്പോൾ
തൂശനിലയിൽ വിഭവങ്ങൾ
വിളമ്പി
മാവേലി തമ്പ്രാനെ
ഒപ്പം കൂട്ടി
സങ്കല്പ സ്മരണകൾ
വീണ്ടുമൊരിക്കൽ
ചൈതന്യത്തോടെ
മുറ്റത്തെത്തുമ്പോൾ
എന്തൊരാവേശം എന്തൊരുത്സാഹം
മാവേലി നാടുവാണീടുംകാലം
മാനുഷ്യരെല്ലാരുമൊന്നു പോലെ…