ചിദംബര ക്ഷേത്രത്തിൽ ആനന്ദ നൃത്തചുവടുകളാൽ നൃത്തം ചെയ്തു നില്ക്കുന്ന നടരാജനെ പ്രകീർത്തിക്കുന്നു. അദ്ദേഹത്തിൻ്റെ ആനന്ദ നടനത്തിനാൽ ഏകാഗ്രമാകുന്ന മനസും ശരീരവും യോഗിയുടെ ആനന്ദത്തിൽ നമ്മെ കൊണ്ടു പോകുന്നു. അദ്ദേഹത്തിൻ്റെ ചടുല നടനത്തിന് താളം പിടിച്ചു കൊണ്ട് കൈകളിൽ ഇരിക്കുന്ന മാനും മഴുകും സമറുവും നാഗവും ആനന്ദത്തിലാടാറുന്നു. സാത്വികനായ അദ്ദേഹത്തിൻ്റെ നൃത്തചുവടുകൾക്കൊപ്പം മുനിമാരും ദേവൻമാരും നൃത്തം വെയ്ക്കുന്നു.
വിനായക കീർത്തനം; ഗജമുഖനോട് എല്ലാ വിഘ്നങ്ങളും അകറ്റാൻ പ്രാർത്ഥിക്കുന്നു