25.9 C
Kollam
Saturday, October 18, 2025
HomeNewsCrimeഎല്‍ദോസിന് സസ്‌പെന്‍ഷന്‍; കെ.പി.സി.സി,ഡി.സി.സി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക്

എല്‍ദോസിന് സസ്‌പെന്‍ഷന്‍; കെ.പി.സി.സി,ഡി.സി.സി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക്

- Advertisement -

യുവതിയുടെ പീഡന പരാതിയില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു.കെ.പി.സി.സി,ഡി.സി.സി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. എം.എല്‍.എയുടെ വിശദീകരണം പൂര്‍ണമായും തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രത ഉണ്ടായില്ലെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു.

എല്‍ദോസ് തിങ്കളാഴ്ച വീണ്ടും
ചോദ്യംചെയ്യും

ബലാല്‍സംഗക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നൽകി. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടിനല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments