28.1 C
Kollam
Wednesday, January 28, 2026
HomeNewsCrimeകൊല്ലത്ത് അഞ്ചാം ക്ലാസ്കാരന് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം; കായിക പരിശീലന സമയത്ത്

കൊല്ലത്ത് അഞ്ചാം ക്ലാസ്കാരന് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം; കായിക പരിശീലന സമയത്ത്

- Advertisement -

കൊല്ലത്ത് അഞ്ചാം ക്ലാസ്കാരന് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. കായിക പരിശീലന സമയത്ത് സീനിയർ വിദ്യാർഥികളുടെ ഭാഗത്തേക്ക് ബോൾ തെറിച്ച് വീണെന്ന്
രോപിച്ചായിരുന്നു കുട്ടിയെ തല്ലിച്ചതച്ചത്.സംഭവം പുറത്തറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു സംഭവം നടന്നത്.അഞ്ചാം ക്ലാസുകാരനായ കുട്ടിയയെ സ്കൂളിലെ സീനിയർ വിദ്യാർഥികൾ തടഞ്ഞ് വെച്ച് മർദ്ദിച്ചു.വിവരം വീട്ടിൽ അറിയിച്ചിൽ ആസിഡ് ഒഴിക്കുമെന്നും കുട്ടികൾ ഭീഷണിപ്പെടുത്തി. അടി കൊണ്ട് രക്തം വാർന്ന ശരീരവുമായി വീട്ടിലെത്തിയതോടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്.

എന്നാൽ ഇതു സംബന്ധിച്ച് പരാതിയുമായി സ്കൂളിലെത്തിയപ്പോൾ സി.സി ടി.വി ദൃശ്യങ്ങൾപരിശോധിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് രക്ഷിതാവ് പറയുന്നു.സംഭവത്തിൽ സി.ഡബ്ലൂ.സിയും വെസ്റ്റ് പോലീസും അന്വേഷണം ആരംഭിച്ചു.അതേ സമയം സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൽ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments