28.4 C
Kollam
Thursday, February 6, 2025
HomeNewsആർഎസ്പി സംസ്ഥാന സമ്മേളനം; ഔദ്യോഗിക പ്രമേയം

ആർഎസ്പി സംസ്ഥാന സമ്മേളനം; ഔദ്യോഗിക പ്രമേയം

- Advertisement -
- Advertisement -

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം അനിവാര്യമെന്ന് ആർഎസ്പി സംസ്ഥാന സമ്മേളനംഔദ്യോഗിക പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നവോഥാന സമിതി രൂപീകരിച്ച് പ്രചാരണം നടത്തുവാൻ മുൻകൈയെടുത്തുവെന്ന് അവകാശപ്പെടുകയും ഇടതുപക്ഷം എന്ന് അഭിമാനിക്കുന്ന സർക്കാർ കേരളം ഭരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നരബലി പോലുള്ള പ്രാകൃത ആചാരങ്ങൾ നമ്മുടെ സംസ്ഥാനത്ത് സംഭവിക്കുന്നു എന്ന വസ്തുത കേരളീയ പൊതുസമൂഹത്തെ ആശങ്കപ്പെടുത്തുന്നു.

മാത്രമല്ല സിപിഎമ്മിന്റെ പ്രവർത്തകരിൽ ഒരാൾ അതിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ആശങ്കപ്പെടുത്തുന്നതാണ് അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരെ ശാസ്ത്രീയവും പുരോഗമനവുമായ നിലപാട് സ്വീകരിക്കണമെന്നും പാർട്ടി വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണെന്നും അഭിമാനിക്കുകയും ചെയ്യുന്ന സിപിഎം പോലുള്ള പ്രസ്ഥാനത്തിൻ്റെ പൊയ്മുഖമാണ് അഴിഞ്ഞു വീഴുന്നത് മാത്രമല്ല തുടർച്ചയ്ക്ക് വേണ്ടി ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതകളെ തരാതരം പോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൻ്റെ പരിണിതഫലം കൂടിയാണ് ഇത്തരത്തിലുള്ള നരബലികൾ ഉണ്ടാകുന്നതെന്നും ഈ സമ്മേളനം നിരീക്ഷിക്കുന്നു.

അന്ധവിശ്വാസങ്ങൾക്ക് അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം അനിവാര്യമാണെന്നും ആയതിനാൽ അത്തരത്തിലുള്ള ഒരു നിയമനിർമാണം നടത്തുവാൻ അടിയന്തരമായി സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments