കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനമിടിച്ച് 2 വയസുകാരി മരിച്ചു.രോഹിണി ഏരിയയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനു പുറത്തെ റോഡിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ ദേഹത്ത് അയൽവാസിയുടെ കാർ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ കുഞ്ഞ് മരിച്ചു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
