24.4 C
Kollam
Thursday, January 15, 2026
HomeMost Viewedനിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവര്‍ക്ക് സഹായകരമായ നിലപാട്; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വിമർശനം

നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവര്‍ക്ക് സഹായകരമായ നിലപാട്; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വിമർശനം

- Advertisement -

നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവര്‍ക്ക് സഹായകരമായ നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍. കളര്‍ കോഡ് പാലിക്കാതെയും നിരോധിത ലൈറ്റുകള്‍ ഫിറ്റ് ചെയ്തും ടൂറിസ്റ്റ് ബസുകള്‍ ഓടുമ്പോള്‍ നിയമം പാലിച്ച് സര്‍വീസ് നടത്തുന്ന ബസുകളെ ആര്‍ക്കും വേണ്ട.

നവമാധ്യമങ്ങളില്‍ വന്‍ ആരാധക പിന്തുണയുള്ള ടൂറിസ്റ്റ് ബസുകളെ തേടിയാണ് മറ്റു ജില്ലകളില്‍ നിന്ന് പോലും ആളുകളെത്തുന്നതെന്ന് ബസുടമകള്‍ പറയുന്നു.നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്ന ടൂറിസ്റ്റ് ബസുകളുടെ ദൃശ്യങ്ങള്‍ സഹിതം ആരാധകര്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യും . എത്ര അകലെയാണെങ്കിലും ഈ ബസുകളെ തേടി ആളുകളെത്താറുണ്ട്.പ്രത്യേകിച്ചും കോളേജ് വിദ്യാര്‍ഥികള്‍.യൂണിഫോം കളര്‍ കോഡ‍ോ മറ്റു നിയന്ത്രണങ്ങളോ ഒന്നും ഈ ബസുകള്‍ക്ക് ബാധകമല്ലെന്നതാണ് യാഥാര്‍ഥ്യം.

ഫിറ്റ്നസ് പരിശോധനക്കായി എത്തുമ്പോള്‍ മാത്രമാണ് ഈ ഏകീകൃത നിറം ബസുകളില്‍ കാണാന്‍ കഴിയൂക. പിന്നീട് സ്റ്റിക്കറുകളൊട്ടിച്ച് തോന്നിയ നിറത്തിലാണ് സര്‍വ്വീസ് നടത്തു..ന്നത്. ഇതോടെ പണികിട്ടുന്നതാവട്ടെ നിയമം അനുസരിച്ച് നിരത്തിലിറങ്ങുന്ന ടൂറിസ്റ്റ് ബസുകള്‍ക്കും.മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധന കാര്യക്ഷമമല്ലാത്തത് നിയമലംഘനം തുടരാന്‍ കാരണമാകുന്നുവെന്നാണ് ആക്ഷേപം. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷയും മറ്റൊരു കാരണമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments