തലസ്ഥാനത്ത് 25 പേര്‍ക്ക് അക്രമാസക്തമായ തെരുവ് നായയുടെ കടിയേറ്റു. വിളവൂര്‍ക്കലില്‍ വെച്ചാണ് പത്ത് വയസുള്ള വിദ്യാര്‍ത്ഥി അടക്കം 25 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളില്‍ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ടാക്‌സി ഡ്രൈവര്‍, കുളിക്കാനായി കുളക്കടവില്‍ എത്തിയ ആള്‍, ജോലി കഴിഞ്ഞ് മടങ്ങിയവര്‍, കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം നായയുടെ കടിയേറ്റു.
ഇടറോഡുകളില്‍ വെച്ചായിരുന്നു ആക്രമണം. ഭൂരിഭാഗം പേര്‍ക്കും കാലിലാണ് കടിയേറ്റത്. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആദ്യം ചികിത്സ തേടിയത്തിവര്‍ പിന്നീട് വാക്‌സീനെടുക്കാന്‍ ജനറല്‍ ആശുപത്രിയിലെത്തി. പരിക്കേറ്റവരും കടിച്ച നായയും നിരീക്ഷണത്തിലാണ്. സ്ഥലത്ത് വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ തെരുവ് നായ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.






















