27.5 C
Kollam
Wednesday, January 14, 2026
HomeNewsCrimeവടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്; മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം

വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്; മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം

- Advertisement -

വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റമാണ് ഡ്രൈവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസ് അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡിവൈഎസ്‍പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്‍പി ആർ വിശ്വനാഥ് പറഞ്ഞു. അമിത വേഗത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

വടക്ക‍ഞ്ചേരി ബസ് അപകടം: ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ
ജോമോൻ ചവറയിൽ പിടിയിലായി

വടക്ക‍ഞ്ചേരി ബസ് അപകടത്തെ തുടർന്ന് ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പൊലീസ് പിടിയിൽ. ആശുപത്രിയിൽ നിന്ന് രക്ഷപെട്ട് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ചവറയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ജോമോനെ ചോദ്യംചെയ്യുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ പിടിയിലായത്.വടക്കഞ്ചേരി പൊലീസിന് ജോമോനെ കൈമാറും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments