26.8 C
Kollam
Wednesday, January 14, 2026
HomeNewsCrimeമാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ; പീഡനക്കേസിലും പ്രതി

മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ; പീഡനക്കേസിലും പ്രതി

- Advertisement -

മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പീഡനക്കേസിലും പ്രതി. സിപിഒ ഷിഹാബ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്നു. 2019ൽ മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നടക്കുകയാണ്.

പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഷിഹാബിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പരാതികൾ സേനയ്ക്കുള്ളിലുണ്ട്.ശബരിമല സീസൺ കാലത്ത് സുഗമമായ ദർശനം വാഗ്ദാനം ചെയ്തു ഭക്തരിൽ നിന്ന് പണം വാങ്ങിയത്, ഡ്യൂട്ടിയിലില്ലാത്ത സമയത്തും യൂണിഫോമിൽ പുറത്തിറങ്ങിയുള്ള ഇടപാടുകൾ, പാറമട മാഫിയകളുമായുള്ള ബന്ധം, ആരോപണങ്ങളും പരാതികളും ഇങ്ങനെ നീളുകയാണ്. എന്നാൽ ഇതിലൊക്കെ അന്വേഷണം കാര്യക്ഷമമല്ലെന്ന് വിമർശനം സേനയിൽ നിൽക്കയൊണ് മോഷണവും സസ്‌പെൻഷനും വരുന്നത്.

നടപടി സസ്‌പെൻഷനിൽ ഒതുക്കിയതിലും സേനയിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നിലവിൽ സിപിഒ ശിഹാബ് ഒളിവിൽ ആണെന്നാണ് പൊലീസ് വിശദീകരണം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments