25.4 C
Kollam
Friday, August 29, 2025
HomeNewsഅമ്പെയ്തിൽ കേരളത്തിന് സ്വർണം; അഹമ്മദാബാദ് നാഷണൽ ഗെയിംസിൽ

അമ്പെയ്തിൽ കേരളത്തിന് സ്വർണം; അഹമ്മദാബാദ് നാഷണൽ ഗെയിംസിൽ

- Advertisement -
- Advertisement - Description of image

അഹമ്മദാബാദ് നാഷണൽ ഗെയിംസിൽ അമ്പെയ്തിൽ കേരളത്തിന് സ്വർണം. ഫൈനലിൽ മണിപുരിനെ തോൽപിച്ചു. വനിത ടീം ഇനത്തിലാണ് സ്വർണ നേട്ടം.പുരുഷന്മാരുടെ 200 മീറ്ററിൽ അസ്സമിന്റെ അംലാൻ ബോർഗോഹൈന് സ്വർണം ലഭിച്ചു. 20.55 സേക്കൻണ്ടിലാണ് താരത്തിന്റെ ഫിനിഷ്. നേരത്തെ 100 മീറ്ററിൽ താരം സ്വർണം നേടിയിരുന്നു.

ദേശീയം ഗെയിംസിൽ കേരളത്തിന് രണ്ട് വെളളി മെഡൽ കൂടി ഇന്ന് ലഭിച്ചു. പുരുഷൻമാരുടെ ഖോ-ഖോയിൽ കേരള ടീം വെളളി നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് കേരള ടീം പോരുതി തോറ്റു. 30-26 എന്ന സ്‌കോറിനായിരുന്നു മഹാരാഷട്രയുടെ വിജയം. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്റെ ആൻമരിയ വെളളി നേടി.

വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിലാണ് ആൻമരിയയുടെ വെളളി നേട്ടം. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇറങ്ങിയത് കേരളത്തിന് ആശ്വാസമായി. 400 മീറ്റർ മെഡ്‌ലേയിൽ സജൻ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ചു. 3.30 നടക്കുന്ന അമ്പൈയ്ത്ത് ഫൈനലിൽ കേരളം മണിപ്പൂരിനെ നേരിടും. വനിതകളുടെ 200 മീറ്റർ മത്സരത്തിലും. 400 മീറ്റർ ഹർഡിൽസിലും കേരളത്തിന് മെഡൽ പ്രതീക്ഷയുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments